പാലാ നഗരത്തില്‍ പാര്‍ക്കിംഗ് ഇനി ഒരു വശത്തുമാത്രം
1438255
Monday, July 22, 2024 10:58 PM IST
പാലാ: ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനപ്രകാരം പാലാ ടൗണിലെ അനധികൃത പാര്‍ക്കിംഗ് തടയുന്നതിനായി വിവിധ സ്ഥലങ്ങളില്‍ ട്രാഫിക് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ടൗണിലെ പ്രധാന റോഡുകളിലും സെന്റ് മേരീസ് സ്കൂള്‍ ജംഗ്ഷനില്‍നിന്നു കുരിശുപള്ളിക്കവലയിലേക്കുള്ള വഴിയിലും ളാലം പാലം ജംഗ്ഷനിലും ഇടതുവശത്തു മാത്രമേ പാര്‍ക്കിംഗ് അനുവദിക്കൂ. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ മറ്റു വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദനീയമല്ല. പ്രധാന സ്ഥലങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കും.
മുനിസിപ്പല്‍ ചെയര്മാന് ഷാജു തുരുത്തന് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രാഫിക് എസ്ഐ സുരേഷ് കുമാര്‍, സാവിയോ കാവുകാട്ട്, തോമസ് പീറ്റര്‍, ജോസുകുട്ടി പൂവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.