അങ്ങാടിക്കടവ് -തുരുത്തുമ്മ ഫെറിയിൽ സർവീസ് നടത്താൻ ജങ്കാറെത്തി
1438358
Tuesday, July 23, 2024 2:33 AM IST
വൈക്കം: ചെമ്പ് പഞ്ചായത്തിലെ ചെമ്പ് അങ്ങാടി- തുരുത്തുമ്മ ജങ്കാർ സർവീസ് ആരംഭിക്കുന്നതിനായി ജങ്കാർ കടവിലെത്തിച്ചു. കടത്തിന്റെ ഇരുകരകളിലും കുറ്റികൾ നാട്ടണമെന്ന കരാറുകാരന്റെ ആവശ്യപ്രകാരം പഞ്ചായത്ത് അധികൃതർ ജങ്കാർ കടവിൽ അടുപ്പിക്കുന്നതിനായി തെങ്ങിൻകുറ്റികൾ നാട്ടി.
ഇന്നലെ ഉച്ചയോടെയാണ് ജങ്കാർ കൊണ്ടുവന്നത്. ഏഴു മാസത്തേക്ക് 30,000 രൂപയ്ക്കാണ് കരാർ നൽകുന്നത്. ഇന്നു രാവിലെ ആറിന് സർവീസ് ആരംഭിക്കും.