സെന്റ് തോമസ് കോളജില്‍ മെഗാ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം
1438534
Tuesday, July 23, 2024 10:49 PM IST
പാലാ: യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ പാലാ സെന്റ് തോമസ് കോളജില്‍ മെഗാ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം നടത്തപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസിന്റെ അധ്യക്ഷതയില്‍ ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ ആര്. വെങ്കിടാചലം ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ മുനിസിപ്പല്‍ ചെയര്മാന് ഷാജു വി തുരുത്തേല്‍, ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പറവരാകത്ത്, ഉണ്ണി കുളപ്പുറം, എന്‍എസ് എസ് പ്രോഗ്രാം ഓഫീസര്‍ റോബേഴ്സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും പാലാ സെന്റ് തോമസ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ട്രെയിനര്‍ മോന്‍സി വര്‍ഗീസ് ക്ലാസ് നയിച്ചു.