യുവാവിനെ ലഹരിവിരുദ്ധ കരുതൽ തടങ്കലിലാക്കി
1441921
Sunday, August 4, 2024 6:49 AM IST
കോട്ടയം: കഞ്ചാവ് കേസുകളിലെ പ്രതിയാ യ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. കൈപ്പുഴ മച്ചത്തിൽ മൊസാർട്ട് (24) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽതടങ്കലിൽ അടച്ചത്.
തലയോലപ്പറമ്പിൽ ജില്ലാ പോലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയ 92 കിലോയോളം കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിന് സഹായം ചെയ്ത കേസിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. ഏറ്റുമാനൂർ എക്സൈസ്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ എൻഡിപിഎസ് കേസുകൾ ഇയാൾക്കെതിരേ നിലവിലുണ്ട്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് ഇയാളെ കരുതൽ തടങ്കലിൽ അടയ്ക്കുന്നതിന് അനുമതി നൽകിയത്. തുടർന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ തടങ്കലിലാക്കി.