പോ​ളി​ടെ​ക്നി​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍
Sunday, August 4, 2024 6:49 AM IST
ക​ടു​ത്തു​രു​ത്തി: പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം. www.polyadmission.org എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യോ കോ​ള​ജി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹെ​ല്‍പ് ഡെ​സ്‌​ക് മു​ഖേ​ന​യോ അ​പേ​ക്ഷാ​ഫീ​സ് അ​ട​ച്ച് ഈ ​മാ​സം എ​ട്ടി​ന് രാ​വി​ലെ 10.30 വ​രെ പു​തി​യ അ​പേ​ക്ഷ ന​ല്‍കാം.

എ​ട്ടി​ന് രാ​വി​ലെ 8.30- 9.30 വ​രെ റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഒ​ന്ന് മു​ത​ല്‍ 25,000 വ​രെ​യു​ള്ള​വ​ര്‍ക്കും 9.30-10.30 വ​രെ 25,001 മു​ത​ല്‍ 40,000 വ​രെ​യു​ള്ള​വ​ര്‍ക്കും 10.30 - 11.30 വ​രെ 40,001 മു​ത​ലു​ള്ള​വ​ര്‍ക്കും പു​തി​യ അ​പേ​ക്ഷ​ക​ര്‍ക്കും അ​ന്നേ​ദി​വ​സം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് സ്‌​പോ​ട്ട് അ​ഡ്മി​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാം.


ആ​ദ്യ​മാ​യി പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ഫീ​സ് എ​ന്നി​വ സ​ഹി​തം ര​ക്ഷി​താ​വി​നോ​ടൊ​പ്പ​മെ​ത്ത​ണം. മ​റ്റ് പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ അ​ഡ്മി​ഷ​ന്‍ സ്ലി​പ്പ്, പി​ടി​എ ഫ​ണ്ട് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക്: www.polyadmission.org. ഫോ​ണ്‍: 94962 22730.