കോട്ടയം: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഉൾനാടൻ ജലാശയത്തിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലന പദ്ധതി പ്രകാരം വിജയപുരം വട്ടമൂട് കടവിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലിബി ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസി. ഡയറക്ടർ ജാസ്മിൻ കെ. ജോസ്, ജനപ്രതിനിധികൾ ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യകർഷകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.