മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി പെരുന്നാൾ സ്റ്റിക്കറിന്റെ പ്രകാശനം നിർവഹിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. കെ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, കത്തീഡ്രൽ ട്രസ്റ്റി പി.എ. ഏബ്രഹാം പഴയിടത്ത് വയലിന് സ്റ്റിക്കർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെയാണ് എട്ടുനോമ്പ് പെരുന്നാൾ ആചരണം.