കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് ക​മ​ന്‍​ഡേ​ഷ​ന്‍ അ​വാ​ര്‍​ഡ്
Sunday, August 11, 2024 9:45 PM IST
പൊ​ന്‍​കു​ന്നം: 2023-24 വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന കാ​യ​ക​ല്‍​പ്പ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് ക​മ​ന്‍​ഡേ​ഷ​ന്‍ അ​വാ​ര്‍​ഡ്. ജി​ല്ലാ​ത​ല​ത്തി​ല്‍ 70 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​ക്ക് അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം, മാ​ലി​ന്യ പ​രി​പാ​ല​നം, അ​ണു​ബാ​ധ നിയന്ത്ര​ണം എ​ന്നി​വ വി​ല​യി​രു​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിനു​വേണ്ടി സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌ക​രി​ച്ച അ​വാ​ര്‍​ഡാ​ണ് കാ​യ​ക​ല്‍​പ്പ്.


ആ​ശു​പ​ത്രി​ക​ളി​ല്‍ ജി​ല്ലാ​ത​ല പ​രി​ശോ​ധ​ന​യും പി​ന്നീ​ട് സം​സ്ഥാ​ന​ത​ല പ​രി​ശോ​ധ​ന​യും ന​ട​ത്തി അ​വാ​ര്‍​ഡ് നി​ര്‍​ണ​യ ക​മ്മി​റ്റി​യാ​ണ് ഏ​റ​റ​വും മികച്ച ആ​ശു​പ​ത്രി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.