കു​ല​ശേ​ഖ​ര​മം​ഗ​ലം സ​ഹ​. ബാ​ങ്ക്: എൽഡിഎഫിനു ജയം
Monday, August 12, 2024 7:21 AM IST
മ​​റ​​വ​​ൻ​​തു​​രു​​ത്ത്: കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഭ​​ര​​ണ​​സ​​മി​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് മു​​ഴു​​വ​​ന്‍ സീ​​റ്റു​​ക​​ളി​​ലും വി​​ജ​​യി​​ച്ചു.

എ​​ല്‍​ഡി​​എ​​ഫ് പാ​​ന​​ലി​​ല്‍നി​​ന്ന് മ​​ത്സ​​രി​​ച്ച കെ.​​വി. അ​​ശോ​​ക​​ന്‍, എം.​​ടി. ജോ​​സ​​ഫ്, കെ.​​കെ. ധ​​ന​​ഞ്ജ​​യ​​ന്‍, വി.​​എ​​സ്. പ്ര​​കാ​​ശ​​ന്‍, പി. ​​ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള, എം.​​പി. ബി​​ജു, റോ​​ബി തോ​​മ​​സ്, കെ.​​പി. ദി​​വ്യ, ര​​ഞ്ജി​​നി ശി​​വ​​ദാ​​സ​​ന്‍, കെ.​​പി. ബി​​ജു, കെ.​​ജി. വി​​ജ​​യ​​ന്‍ എ​​ന്നി​​വ​​രാ​​ണ് വി​​ജ​​യി​​ച്ച​​ത്.


40 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള ജ​​ന​​റ​​ല്‍ വി​​ഭാ​​ഗ​​ത്തി​​ലും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​യി മ​​ത്സ​​രി​​ച്ച പി.​​എ​​സ്. നൗ​​ഫ​​ല്‍, നി​​വ്യ ദി​​നേ​​ഷ് എ​​ന്നി​​വ​​ര്‍ നേ​​ര​​ത്തെ ത​​ന്നെ എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. വി​​ജ​​യ​​ത്തി​​നു​​ശേ​​ഷം പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ആ​​ഹ്ലാ​​ദ​പ്ര​​ക​​ട​​നം ന​​ട​​ത്തി.