മുണ്ടക്കയം: പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയിൽ പുലിക്കുന്നിന് സമീപം കെഎസ്ആർടിസി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് അപകടം.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്. മുണ്ടക്കയത്തുനിന്ന് എരുമേലിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എരുമേലിയിൽനിന്നു മുണ്ടക്കയത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസും പുലിക്കുന്ന് ഇല്ലിക്കൂപ്പിന് സമീപത്തെ കൊടുംവളവിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. അപകടത്തെത്തുടർന്ന് മുണ്ടക്കയം-എരുമേലി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.