ത​ല​പ്പാ​റ കു​രി​ശു​പ​ള്ളി​യി​ൽ തി​രു​നാ​ളി​നു ഇ​ന്ന് കൊ​ടി​യേ​റും
Wednesday, August 14, 2024 2:49 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​പ്പാ​റ കു​രി​ശു​പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.45ന് ​സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. ബെ​ന്നി മാ​രാം​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റു നി​ർ​വ​ഹി​ക്കും. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന സ​ഹ​വി​കാ​രി ഫാ. ​ഫ്രെ​ഡി കോ​ട്ടൂ​ർ. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. എ​ബി​ൻ ചി​റ​യ്ക്ക​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.


തി​രു​നാ​ളി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ കു​റ​ച്ച് തു​ക ബാക്കിവച്ച് വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​യ് കൊ​ച്ചാ​നാ​പ​റ​മ്പി​ൽ അ​റി​യി​ച്ചു.