വാഴൂർ: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ഓഫ് തേർഡ് ഏജിന്റെ (യുത്രീഎ) കേരളത്തിലെ രണ്ടാമത്തെയും ജില്ലയിലെ ആദ്യത്തേതുമായ ഹാപ്പി വില്ലേജ് വാഴൂർ കേണൽ സാരസാക്ഷൻ സെന്ററിൽ തുടക്കമായി. എംജി യൂണിവേഴ്സിറ്റി യുത്രീഎ ഡയറക്ടർ ഡോ. പ്രഫ. ടോണി കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു.
വാഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. ബട്ടർഫ്ലൈ ഫൗണ്ടേഷൻ സ്റ്റേറ്റ് കോ -ഓർഡിനേറ്റർ ഗീതാ സാരസ്, യൂത്രീഎ മെന്റർ ഡോ. സി. തോമസ് എബ്രാഹം, സെന്റർ കോ - ഓർഡിനേറ്റർ അക്കമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ പി.ജെ. ശോശാമ്മ, ശ്രീകാന്ത് തങ്കച്ചൻ, പ്രഫ.എസ്. പുഷ്കലാദേവി, എം.എ. അന്ത്രയോസ്, റിട്ടയേഡ് എസ്ഐ ജോയി തങ്കി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് യുത്രിഎ അംഗങ്ങളുടെ കലാപരിപാടികളും നടത്തി.