ഇ​ത്തി​ത്താ​നം ആ​ശാ​ഭ​വ​ന് പി​ന്തു​ണ​യു​മാ​യി റോ​ട്ട​റി ഇ​ക്ല​ബ്ബ്
Thursday, August 15, 2024 7:48 AM IST
ച​ങ്ങ​നാ​ശേ​രി: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍ക്കാ​യി 1972 മു​ത​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ല്‍ സി​എം​സി സി​സ്റ്റേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ശാ​ഭ​വ​നി​ലെ കു​ട്ടി​ക​ള്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ദു​ബാ​യ് കേ​ന്ദ്ര​മാ​ക്കി​യു​ള്ള റോ​ട്ട​റി ഇ​ക്ല​ബ് ഓ​ഫ് കേ​ര​ള ഗ്ലോ​ബ​ല്‍. ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പേ​പ്പ​ര്‍ബാ​ഗ് നി​ര്‍മാ​ണ യൂ​ണി​റ്റി​ന്‍റെ​യും സ്‌​ക്രീ​ന്‍ പ്രി​ന്‍റിം​ഗ് യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ആ​ശാ​ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റോ​ട്ട​റി ഡി​സ്ട്രി​ക് പ്രോ​ജ​ക്ട് ഉ​യ​രെ ചെ​യ​ര്‍മാ​ന്‍ ഡോ. ​മീ​ര ജോ​ണ്‍ നി​ര്‍വ​ഹി​ച്ചു.


റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​യി കൂ​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ല്‍, അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍ണ​ര്‍ ആ​ന്‍റ​ണി മ​ല​യി​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി. ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ള്‍ക്കു​ള്ള ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. റോ​ട്ട​റി സോ​ണ​ല്‍ സെ​ക്ര​ട്ട​റി ജി​ജോ ചാ​ക്കോ, ജി​ഷ റോ​യ്, പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജൂ​ലി​യ​റ്റ് സി​എം​സി, സി​സ്റ്റ​ര്‍ റോ​ജി സി​എം​സി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.