ചങ്ങനാശേരി: അതിരൂപത മാതൃവേദി-പിതൃവേദി നേതൃസംഗമം ഇന്ന് രാവിലെ പത്തിന് അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 18 ഫൊറോനകളില്‍നിന്നായി 100 പേര് ഈ സംഗമത്തില്‍ പങ്കെടുക്കും. മാതൃവേദി-പിതൃവേദി സംഘടനയുടെ അടുത്ത ആറുമാസത്തേക്കുള്ള കര്‍മ പദ്ധതിക്ക് സംഗമത്തില്‍ രൂപം നല്‍കും.
വിശുദ്ധ കുര്‍ബാനയോടെ സംഗമത്തിന് തുടക്കം കുറിക്കും. മാതൃവേദി പ്രസിഡന്റ് ബീന ജോസഫ് അധ്യക്ഷത വഹിക്കും. മാതൃവേദി-പിതൃവേദി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖ പ്രഭാഷണവും പിതൃവേദി പ്രസിഡന്റ് ജിനോദ് ഏബ്രാഹം വിഷയാവതരണവും നടത്തും. തുരുത്തി കാനാ ഫാമിലി കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കാവിത്താഴെ 2024 അതിരൂപത കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്യും. ജോഷി കൊല്ലാപുരം, മിനി തോമസ്, സോയി ദേവസ്യ, റ്റെസി വര്‍ഗീസ്, സൈബു കെ. മാണി, സാലിമ്മ ജോസഫ്, ടി.എ. തോമസ്, സാലി വര്‍ഗീസ്, ആന്‍സി മാത്യു, ലാലിമ്മ ടോമി എന്നിവര്‍ പ്രസംഗിക്കും.