തണല്‍മരച്ചുവട്ടില്‍ സംഗമിച്ച് കുറുമ്പനാടം സ്കൂളില്‍ അധ്യാപകദിനാഘോഷം
1451137
Friday, September 6, 2024 7:18 AM IST
ചങ്ങനാശേരി: അധ്യാപകദിനാഘോഷത്തോട് അനുബന്ധിച്ച് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളായി മാറി. സ്കൂള്‍ പരിസരത്തെ തണല്‍മരച്ചുവട്ടില്‍ അധ്യാപകര്‍ ഒരുമിച്ചു കൂടി. ഹെഡ്മാസ്റ്റര് മാത്യു എം.സി അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോബി കറുകപ്പറമ്പില്‍ ക്ലാസ് നയിച്ചു.
മരണശേഷം അധ്യാപകനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപിച്ച ഇന്ത്യയുടെ മഹാനായ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ പരാമര്‍ശിച്ചാണ് ഫാ. ജോബി ക്ലാസിനു തുടക്കം കുറിച്ചത്.
സ്റ്റാഫ് സെക്രട്ടറി ബിബി പി. പോള്‍, ബിനു കുര്യാക്കോസ്, ജെലീല മാത്യൂ, സാജന് അലക്സ്, സുനിത മേരി ഏബ്രഹാം, ടെസി വര്‍ഗീസ്, ജോസഫ് വര്‍ഗീസ്, സിസ്റ്റര്‍ ജൂലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.