കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കിയുള്ള വ്യാജമദ്യ നിര്‍മാണവും സ്പിരിറ്റ് ശേഖരിക്കലും മയക്കുമരുന്നു വില്പനയും തടയാന്‍ 20 വരെ സ്പെഷല്‍ ഡ്രൈവ് നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
ഡിവിഷന് ഓഫീസ് കേന്ദ്രീകരിച്ച് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും രണ്ടു സ്ട്രൈക്കിംഗ് ഫോഴ്സുകളുമുണ്ടാകും. പൊതുജനങ്ങളില്‍നിന്നുള്ള പരാതികളും വിവരങ്ങളും പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമദ്യം: വിവരങ്ങള്‍ അറിയിക്കാം മദ്യവും മയക്കുമരുന്നും അനധികൃതമായി നിര്‍മിക്കുന്നതും വില്‍ക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസ് ഓഫീസില്‍ അറിയിക്കാം. എക്സൈസ് ഡിവിഷന് ഓഫീസ് ആന്‍ഡ് കണ്ട്രോള് റൂം - 0481 -2562211.