അ​ന​ധി​കൃ​ത ഷ​വ​ർ​മ വി​ല്പ​ന : സം​സ്ഥാ​ന​ത്ത് 366 ക​ട​ക​ള​ട​പ്പി​ച്ചു; 85,62,600 രൂ​പ പി​ഴ​ ഈടാ​ക്കി
Saturday, September 7, 2024 6:50 AM IST
ഏ​റ്റു​മാ​നൂ​ർ: ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം സം​സ്ഥാ​ന​ത്തെ ഷ​വ​ർ​മ നി​ർ​മാ​ണ, വി​ത​ര​ണ, വി​ല്പ​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് 366 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. 85,62,600 രൂ​പ പി​ഴ ഈ​ടാ​ക്കി. ആ​കെ 11,302 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. ന്യൂ​ന​ത ക​ണ്ടെ​ത്തി​യ 2256 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് റെ​ക്ടി​ഫി​ക്കേ​ഷ​ൻ നോ​ട്ടീ​സും 2889 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സും ന​ൽ​കി.

ഓ​പ്പ​റേ​ഷ​ൻ ഷ​വ​ർ​മ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഷ​വ​ർ​മ​യു​ടെ​യും ഷ​വ​ർ​മ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യും 388 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രു​ന്ന 366 സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​യ്പി​ച്ച​ത്.


ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​യി 512 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 56 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് റെ​ക്‌​ടി​ഫി​ക്കേ​ഷ​ൻ നോ​ട്ടീ​സും 108 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സും ന​ൽ​കി. 52 സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പി​ച്ചു.

അ​ന​ധി​കൃ​ത ഷ​വ​ർ​മ നി​ർ​മാ​ണ, വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റു​മാ​നൂ​ർ ജ​ന​കീ​യ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജീ​വ് ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.