വൈക്കം: ചെമ്മനത്തുകര ഐഎച്ച്ഡിപി നഗർ നിവാസികൾക്ക് ഓണ സമ്മാനമായി ഭൂമിക്ക് പട്ടയം വിതരണം ചെയ്യും.
ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് വൈക്കം ടിവി പുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന യോഗത്തിൽ റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പട്ടയ വിതരണോദ്ഘാടനം നിർവഹിക്കും.
സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിക്കും. എംപിമാരായ കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത്ത്, ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.