തിടനാട്: വെയിൽകാണാംപാറയിൽ പാൽവിതരണ വാഹനം മറിഞ്ഞു. ഇന്നലെ പുലർച്ചെ അഞ്ചിനാണ് അപകടം. കൊല്ലത്തുനിന്നു വിതരണം ചെയ്യുന്ന എ വൺ പാൽ വാഹനമാണ് തിടനാട്-വെയിൽകാണാംപാറ കൊടും വളവിൽ മറിഞ്ഞത്.
ഡ്രൈവർ കൊല്ലം മൈനാഗപ്പള്ളി സ്വദേശി സനൽ, സെയിൽസ്മാൻ ശാസ്താംകോട്ട സ്വദേശി ശ്രീരാജ് എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനം മറിഞ്ഞ് വൈദ്യുതിപോസ്റ്റ് ഒടിഞ്ഞതിനാൽ പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.