അ​വി​ട്ടാ​ഘോ​ഷം ന​ട​ത്തി
Tuesday, September 17, 2024 5:47 AM IST
വൈ​ക്കം: അ​യ്യ​ങ്കാ​ളി​യു​ടെ 162-ാം ജ​യ​ന്തി ‌കെ​പി​എം​എ​സ് യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ‌ ന​ട​ത്തി. യൂ​ണി​യ​ൻ​പ്ര​സി​ഡ​ന്‍റ് ആ​ശോ​ക​ൻ ക​ല്ലേ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്ര​ഷ​റ​ർ വി.​കെ. രാ​ജ​പ്പ​ൻ ഉ​പ​ഹാ​രം ന​ൽ​കി.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ലേ​ഖ അ​ശോ​ക​ൻ, ക​വി​ത രാ​ജേ​ഷ്, വി.​കെ. സോ​മ​ൻ, സി.​പി. കു​ഞ്ഞ​ൻ, ഉ​ല്ല​ല രാ​ജു, ശ​കു​ന്ത​ള രാ​ജു, ഓ​മ​ന ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബ്ര​ഹ്മ​മം​ഗ​ലം: കെ​പി​എം​എ​സ് വൈ​പ്പാ​ട​മ്മേ​ൽ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മ അ​യ്യ​ൻ​കാ​ളി​യു​ടെ 161-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ശാ​ഖ പ്ര​സി​ഡ​ന്‍റ് കു​മാ​രി ബേ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​എം​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​കെ.​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


കെ​പി​എം​എ​സ് ത​ല​യോ​ല​പ്പ​റ​മ്പ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​സി.​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശാ​ഖാ​സെ​ക്ര​ട്ട​റി നീ​തു​ബാ​ല​ൻ , വി.​സി.​ത​ങ്ക​ച്ച​ൻ , അ​നൂ​പ് ക​ള​ർ​കോ​ട്, പി.​ഡി.​ശി​വ​പ്രി​യ, അ​മ്പി​ളി​ര​വി, സു​ജാ​ത​ര​മേ​ശ​ൻ, കെ.​പി.​മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.