കടുത്തുരുത്തി: ഡികെഎഫ് കണ്‍വേര്‍ജന്‍സ് സെന്റര്‍ കാര്‍ഷിക നഴ്സറി കാണക്കാരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഫ്രാന്‍സീസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരന്‍, പഞ്ചായത്തംഗം ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യന്‍, ഡികെഎഫ് പ്രസിഡന്റ് ജോര്‍ജ് മുല്ലക്കര, വൈസ് പ്രസിഡന്റ് ജെയിംസ് കുറ്റിക്കോട്ടയില്‍, വി.ജി. അനില്‍കുമാര്‍, ജോര്‍ജ് ഗര്‍വാസിസ്, പി.യു. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.