കോട്ടയം: ചെറുപുഷ്പ മിഷൻലീഗ് കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നേതൃപരിശീലന ക്യാമ്പ് മിസിയോ 2024ന് തുടക്കമായി. അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മാത്തുക്കുട്ടി മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ഷെറിൻ കുരിക്കിലേട്ട്, വൈസ് ഡയറക്ടർ സിസ്റ്റർ അനു ഒരപ്പാങ്കൽ, ഓർഗനൈസിംഗ് സെക്രട്ടറി ബിബിൻ തടത്തിൽ, തോബിത് ജോയിസ് തുടങ്ങിയവർ പ്രസംഗിച്ചു.