വി​നോ​ദ​യാ​ത്ര​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി
Thursday, September 19, 2024 7:20 AM IST
പൊ​ന്‍​കു​ന്നം: കെ​എ​സ്ആ​ര്‍​ടി​സി പൊ​ന്‍​കു​ന്നം ഡി​പ്പോ​യി​ല്‍ നി​ന്ന് വി​വി​ധ വി​നോ​ദ​യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. 22ന് ​മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കാ​ണ് യാ​ത്ര. അതി​ര​പ്പ​ി ള്ളി, വാ​ഴ​ച്ചാ​ല്‍, ചാ​ര്‍​പ്പ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ഷോ​ള​യാ​ര്‍, പെ​രി​ങ്ങ​ല്‍​ക്കു​ത്ത് അ​ണ​ക്കെ​ട്ടു​ക​ളും കാ​ണാം. 920 രൂ​പ​യാ​ണ് സീ​റ്റൊ​ന്നി​ന് നി​ര​ക്ക്.

26ന് ​പ​ഞ്ച​പാ​ണ്ഡ​വ​ക്ഷേ​ത്ര​ദ​ര്‍​ശ​ന യാ​ത്ര​യാ​ണ് ന​ട​ത്തു​ന്ന​ത്. 930 രൂ​പ​യാ​ണ് നി​ര​ക്ക്. പ​ള്ളി​യോ​ട സേ​വാ​സം​ഘ​വു​മാ​യി സ​ഹ​ക​രി​ച്ച് ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യും ഈ ​യാ​ത്ര​യി​ലു​ണ്ടാ​വും. തൃ​ച്ചി​റ്റാ​റ്റ് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം, തൃ​പ്പു​ലി​യൂ​ര്‍ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം, ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി​ക്ഷേ​ത്രം, തൃ​ക്കൊ​ടി​ത്താ​നം മ​ഹാ​ക്ഷേ​ത്രം, തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം, പാ​ണ്ഡ​വ​ര്‍​കാ​വ് ദേ​വീ​ക്ഷേ​ത്രം, ക​വി​യൂ​ര്‍ ഗു​ഹാ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും.


29ന് ​ച​തു​രം​ഗ​പ്പാ​റ യാ​ത്ര ന​ട​ത്തും. 800 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. എ​സ്എ​ന്‍​പു​രം വെ​ള്ള​ച്ചാ​ട്ടം, പൊ​ന്മു​ടി അ​ണ​ക്കെ​ട്ട്, ക​ള്ളി​മാ​ലി വ്യൂ​പോ​യി​ന്‍റ്, പൂ​പ്പാ​റ, ച​തു​രം​ഗ​പ്പാ​റ, ഗ്യാ​പ്പ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് പു​റ​പ്പെ​ടും. വ​ട്ട​വ​ട ടോ​പ്പ് സ്റ്റേ​ഷ​നി​ലേ​ക്കും യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഫോ​ണ്‍: 9497888032, 9495558231.