കുമരകം റോഡ് സൗന്ദര്യവത്കരണത്തിന് തുടക്കമായി
1458375
Wednesday, October 2, 2024 6:56 AM IST
കുമരകം: കുമരകം നേച്ചർ ക്ലബും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന കുമരകം സൗന്ദര്യവത്കരണ പരിപാടിക്ക് തുടക്കമായി. കവണാറ്റിൻകരയിൽ കൃഷി വിജ്ഞാനകേന്ദ്രത്തിന് സമീപം തുടക്കംകുറിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വെെസ് പ്രസിഡന്റ് വി.കെ. ജാേഷി നിർവഹിച്ചു.
നേച്ചർ ക്ലബ് പ്രസിഡന്റ് ഏബ്രഹാം കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നാട്ടുകാരുടെ സഹകരണത്താേടെ വിവിധതരം ചെടികൾ റോഡിനിരുവശവും നട്ടു മനോഹരമാക്കി.