സൗത്ത് സോൺ വനിതാ ഷട്ടിൽ ബാഡ്മിന്റൺ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ
1458984
Saturday, October 5, 2024 3:48 AM IST
കാഞ്ഞിരപ്പള്ളി: എംജി സർവകലാശാലാ ഇന്റർ കൊളീജിയറ്റ് വനിതാ വിഭാഗം സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ ഇന്നു രാവിലെ 10ന് നടക്കും. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിക്കും.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കോളജ് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. സിന്തറ്റിക് കോർട്ടുകളിലാണ് മത്സരം നടത്തുന്നത്. സർവകലാശാല ആദ്യമായാണ് വനിതകൾക്കുള്ള സൗത്ത് സോൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഇരുപതോളം കോളജുകളിൽനിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. നോക്ക്ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക. വിജയികളാകുന്ന ടീമുകൾ എറണാകുളത്ത് നടക്കുന്ന സർവകലാശാലാ ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടും.