മോഷണശ്രമം പൊളിഞ്ഞു; മോഷ്ടാവ് സിസി കാമറയിൽ
1459596
Tuesday, October 8, 2024 3:02 AM IST
എരുമേലി: അർധരാത്രിയിൽ മെയിൻ സ്വിച്ച് ഓഫാക്കി വീടിനുള്ളിൽ കടന്ന് മോഷണം നടത്താനുള്ള കള്ളന്റെ ശ്രമം വീട്ടുകാർ ഉണർന്നതോടെ പരാജയപ്പെട്ടു. ഓടി രക്ഷപ്പെട്ട കള്ളനെ പിടികൂടാനായില്ല.
എരുമേലി ശ്രീപാദം ശ്രീകുമാറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. വൈദ്യുതി ബന്ധം ഓഫാക്കാൻ നടത്തിയ ശ്രമം അറിഞ്ഞ് വീട്ടുകാർ ഉണർന്ന് പുറത്തുവന്നതോടെ കള്ളൻ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലും പരിസരത്തുമുള്ള സിസി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവരം പോലീസിൽ അറിയിച്ചതിനെത്തുടർന്ന് ദൃശ്യങ്ങളിൽനിന്ന് കള്ളനെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചു.