തലയാഴം പഞ്ചായത്ത് പ്രസിഡന്റായി രമേഷ് പി. ദാസ് ചുമതലയേറ്റു
1460151
Thursday, October 10, 2024 6:25 AM IST
തലയാഴം: തലയാഴം പഞ്ചായത്തിലെ പ്രസിഡന്റായി കോൺഗ്രസിലെ രമേഷ് പി. ദാസ് ചുമതലയേറ്റു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മുൻ ധാരണ പ്രകാരമാണ് രമേഷ് പി. ദാസ് പ്രസിഡന്റായത്. ഇന്നലെ രാവിലെ 11ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രമേഷ് പി. ദാസ് ഒന്പത് വോട്ടിനു വിജയിച്ചു. എതിരേ മത്സരിച്ച സിപിഎമ്മിലെ എസ്. ദേവരാജന് അഞ്ചും ബിജെപി സ്ഥാനാർഥി പ്രീജു കെ. ശശിക്ക് ഒരു വോട്ടും ലഭിച്ചു.
കോൺഗ്രസിലെ ധാരണ അനുസരിച്ച് ആദ്യ വർഷം കെ. ബിനിമോനും രണ്ടാമത് ബി.എൽ. സെബാസ്റ്റ്യനും മൂന്നാമത് ഭൈമി വിജയനും പ്രസിഡന്റായിരുന്നു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന രമേഷ് പി. ദാസിന് അവസാന വർഷം പ്രസിഡന്റ് സ്ഥാനം നൽകാമെന്ന തീരുമാനമാണ് ഇന്നലെ നടപ്പായത്.