ഉപജില്ലാ കായികമേള
1461035
Monday, October 14, 2024 11:37 PM IST
പാലാ: രാമപുരം, പാലാ ഉപജില്ലകളുടെ സംയുക്ത കായികമേള പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്മാന് ഷാജു വി. തുരുത്തന് ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടു ദിനങ്ങളിലായി നടക്കുന്ന മേളയില്‍ പാലാ, രാമപുരം ഉപജില്ലകളിലെ നൂറോളം സ്കൂളുകളില്‍ നിന്നായി 1500 കുട്ടികള്‍ എഴുപത് ഇനങ്ങളില്‍ പങ്കെടുക്കും.
നഗരസഭാംഗം ബൈജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ ബി. ഷൈല, കെ.ബി. സജി, എച്ച്എം ഫോര്‍ സെക്രട്ടറിമാരായ ഷിബുമോന്‍ ജോര്‍ജ്, എന്‍.വൈ. രാജേഷ്, ഉപജില്ലകളിലെ സ്പോര്‍ട്സ് ഗെയിം അസോസിയേഷന് സെക്രട്ടറിമാരായ സിജോ ജോസഫ്, ജിബി തോമസ് എന്നിവർ പങ്കെടുത്തു.