കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കണം
1461317
Tuesday, October 15, 2024 7:28 AM IST
കുറിച്ചി: സചിവോത്തമപുരം സര്‍ക്കാര്‍ ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും സമ്മേളനവും സംഘടിപ്പിക്കും.
ഇതിനു മുന്നോടിയായി എണ്ണയ്ക്കാച്ചിറയില്‍ സമ്മേളനം നടന്നു. സമര സമിതി സെക്രട്ടറി അരുന്ധതി കുട്ടപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
ചെയര്മാന് ഡോ. ബിനു സചിവോത്തമപുരം, കണ്‍വീനര്‍ എന്‍.കെ. ബിജു, ടി.ജെ. ബിജോ, കെ. വര്‍ഗീസ്, കുഞ്ഞുമോന്, സിന്ധു റെജി എന്നിവര്‍ പ്രസംഗിച്ചു.