കാൽനടയാത്രക്കാരനായ 14കാരന് ആംബുലൻസ് ഇടിച്ച് പരിക്ക്
1227528
Wednesday, October 5, 2022 10:36 PM IST
അടിമാലി: റോഡിലൂടെ നടന്നുപോകുകയായിരുന്ന 14കാരനെ ആംബുലൻസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിമാലി മച്ചിപ്ലാവ് കവുങ്ങുംപള്ളിയിൽ അർജുൻ പ്രവീണ്‍ (14) നെയാണ് 108 ആംബുലൻസ് ഇടിച്ചത്. രാജാക്കാടുനിന്ന് രോഗിയുമായി കോട്ടയത്തിന് പോയ ആംബുലൻസാണ് അടിമാലി ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ ഇന്നലെ ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഇടിച്ച 14കാരൻ തെറിച്ച് മറ്റൊരു കാറിന്റെ മുന്നിലേക്കു വീഴുകയായിരുന്നു.
വാഹനാപകടത്തിൽ
ആറ് പേർക്ക് പരിക്ക്
രാജാക്കാട്: ബൈസണ്‍വാലി അംബുക്കട ഭാഗത്ത് ബംഗളൂരുവിൽനിന്നെത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് ആറ് പേർക്ക് പരിക്കേറ്റു. മൂന്നാർ സന്ദർശിച്ചശേഷം ഗ്യാപ് റോഡ് കാക്കാകട വഴി ബൈസണ്‍വാലി ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് ഇന്നലെ രാവിലെ അപകടത്തിൽപ്പെട്ടത്.
കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മണ്‍തിട്ടയിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.