പൂപ്പാറയിൽ പ്രതിഷേധസമരം മൂന്നാം ദിവസത്തിലേക്ക്
1283195
Saturday, April 1, 2023 10:42 PM IST
രാജകുമാരി: അരിക്കൊമ്പനെ കൂട്ടിലാക്കണമെന്നാവശ്യപ്പെട്ട് പൂപ്പാറയിൽ ജനകീയസമിതി നടത്തുന്ന പ്രതിഷേധസമരം മൂന്നാം ദിനത്തിലെത്തി. അഞ്ചു വരെ ഉച്ചകഴിഞ്ഞു മൂന്നു മുതൽ ആറു വരെയാണ് സമരം.
ആദ്യദിനം ഡീൻ കുര്യാക്കോസ് എംപി പങ്കെടുത്തു. ഇന്നലെ ചിന്നക്കനാൽ, ശാന്തന്‍പാറ പഞ്ചായത്തുകളിൽ അരിക്കൊമ്പൻ ആന കൊലപ്പെടുത്തിയവരുടെ കുടുംബാംഗങ്ങൾ, പരിക്കേറ്റവർ, കൃഷിയിടം നശിച്ചവർ തുടങ്ങിയവരും വിവിധ രാഷ്ട്രീയ നേതാക്കളായ സേനാപതി വേണു, ലിജു വർഗീസ്, എം. ഹരിശ്ചന്ദ്രൻ, എസ്. വനരാജ്, കെ.എസ്. അരുൺ, എം.വി. കുട്ടപ്പൻ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു.