ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ഇരുട്ടി​ൽ
Sunday, August 11, 2024 3:26 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് അ​ന്ധ​കാ​ര​ത്തി​ൽ. ഇ​ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്ക് ഗു​ണ​മാ​കു​ക​യാ​ണ്. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്റ്റാ​ൻ​ഡിലെ​ത്തു​ന്ന​ത്. രാ​ത്രിയിൽ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ പ​ല ലൈ​റ്റു​ക​ളും പ്ര​കാ​ശി​ക്കാ​റി​ല്ല. സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള പാ​ത​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വ​ഴി​വി​ള​ക്കു​ക​ളും പൂ​ർ​ണ​മാ​യി മി​ഴിയട​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ത​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ വി​വി​ധയി​ട​ങ്ങ​ളി​ലു​മാ​യാ​ണ് വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റാ​ൻ​ഡി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ൽ ഒ​ന്നാ​യ ഇ​ട​ശേ​രി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റും നാ​ളു​ക​ളാ​യി പ്ര​കാ​ശി​ക്കു​ന്നി​ല്ല. ലൈ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ഗ​ര​സ​ഭ കൃ​ത്യ​സ​മ​യ​ത്ത് ന​ട​ത്താ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ക​ഴി​ഞ്ഞ രാ​ത്രി സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് നേ​രേ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. സ്റ്റാ​ൻ​ഡി​ൽ ആ​ളൊ​ഴി​യു​ന്ന​തോ​ടെ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വ് പ​റ്റി ഇ​ത്ത​ര​ത്തി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​വു​ക​യാ​ണ്. നി​ല​വി​ൽ വ്യാ​പ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള ലൈ​റ്റു​ക​ൾ മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ആ​കെ​യു​ള്ള ആ​ശ്ര​യം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ രാ​ത്രി​യു​ടെ മ​റ​വി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യും ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്.


പ​ല​പ്പോ​ഴും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ബ​സ് സ്റ്റാ​ൻ​ഡ് കൈ​യ​ട​ക്കു​ന്ന​തോ​ടെ സ്വ​ദേ​ശി​യ​രാ​യ ആ​ളു​ക​ൾ​ക്കും ഇ​വി​ടെ നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. വ​ഴിവി​ള​ക്കു​ക​ളു​ടെ അ​ഭാ​വ​ത്തി​ന് പു​റ​മേ ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തും കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി രാ​ത്രിയി​ൽ നി​ര​വ​ധി ആ​ളു​ക​ൾ യാ​ത്ര​യ്ക്കാ​യെത്തു​ന്ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ലൈ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം എ​ന്ന ആ​വ​ശ്യ​ം ശ​ക്ത​മാ​ണ്.