എൽഐസി ഏജന്റുമാർ ധർണ നടത്തി
1459376
Monday, October 7, 2024 2:55 AM IST
തൊടുപുഴ: എൽഐസി ഏജന്റുമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ തൊടുപുഴ ബ്രാഞ്ചിന് മുന്നിൽ ധർണ നടത്തി.
ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.എൻ. രാജീവൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.സി. ത്രേസ്യാമ്മ അധ്യക്ഷത വഹിച്ചു. ജോസഫ് കുര്യൻ, ജോർജ് അഗസ്റ്റിൻ, സൈജൻ സ്റ്റീഫൻ, മാനുവൽ എം. ചെന്പരത്തി തുടങ്ങിയവർ പ്രസംഗിച്ചു.