പട്ടിക വിഭാഗം ഉപസംവരണത്തിനെതിരേ നിയമം പാസാക്കണമെന്ന് സിഎസ്ഡിഎസ്
1461095
Tuesday, October 15, 2024 12:37 AM IST
കട്ടപ്പന: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്നും പട്ടിക വിഭാഗം ഉപസംവരണത്തിനെതിരെ സർക്കാർ നിയമം പാസാക്കണമെന്നും സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് ആവശ്യപ്പെട്ടു.
ദളിത് ക്രൈസ്തവരുടെ സംവരണ വിഷയത്തിൽ സർക്കാരിന്റെ അലംഭാവം പ്രതിഷേധാർഹമാണെന്നും കട്ടപ്പന പി ഡബ്ല്യൂ ഡി ഗസ്റ്റ് ഹൗസിൽ സി എസ് ഡി എസ് ജില്ലാ നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത സുരേഷ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി ലീലാമ്മ ബെന്നി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സണ്ണി കണിയാമുറ്റം, മോബിൻ ജോണി, താലൂക്ക് കമ്മിറ്റി നേതാക്കളായ കെ. വി. പ്രസാദ്, ബിനു ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.