മൂന്നാറിൽ വാഹനാപകടം; സഞ്ചാരി മരിച്ചു
1461111
Tuesday, October 15, 2024 12:37 AM IST
മൂന്നാർ: വാഹനാപകടത്തിൽ വിനോദസഞ്ചാരി മരിച്ചു.തമിഴ്നാട്ടിൽ നിന്നും മൂന്നാറിലെത്തിയ സംഘത്തിൽപ്പെട്ട കോയന്പത്തൂർ സ്വദേശി നന്ദകുമാർ (27) ആണ് മരിച്ചത്. മൂന്നാർ -മറയൂർ റോഡിൽ നയമക്കാടിന് സമീപമായിരുന്നു അപകടം.
അഞ്ചംഗസംഘം സഞ്ചരിച്ചകാർ ട്രാക്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.