ടോറസ് ലോറി ട്രാൻസ്ഫോർമർ തകർത്ത് താഴ്ചയിലേക്കു മറിഞ്ഞു
1580920
Sunday, August 3, 2025 6:41 AM IST
തൊടുപുഴ: നെല്ലാപ്പാറയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി ട്രാൻസ്ഫോർമർ തകർത്ത് താഴ്ചയിലേക്കു മറിഞ്ഞു. ഇന്നലെ രാത്രി എട്ടോടെയോടെയിരുന്നു അപകടം.
ഹൈദരാബാദിന് റബർഷീറ്റുമായി പോയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി കുരിശുപള്ളി വളവിനു സമീപമാണ് അപകടത്തിൽപ്പെട്ടത്. ലോറി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് അല്പനേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടെങ്കിലും തൊടുപുഴ ഫയർഫോഴ്സും കരിങ്കുന്നം പോലീസും ചേർന്ന് പുനഃസ്ഥാപിച്ചു.