വൈദികദിനമാചരിച്ച് സാൻജോ സ്കൂൾ
1581318
Monday, August 4, 2025 11:24 PM IST
കൊടുവേലി: സാൻജോ സിഎംഐ പബ്ലിക് സ്കൂളിൽ വൈദിക ദിനാഘോഷം നടത്തി. സ്കൂളിലെ കുട്ടികൾ അംഗങ്ങളായുള്ള 24 ഇടവക വൈദികൾ പങ്കെടുത്തു. സംസ്ഥാന ദേശീയ വിദ്യാഭ്യാസ തലത്തിൽ വിദ്യാഭ്യാസ പുരോഗതിക്ക് പുരോഹിതർ നൽകിയ സംഭാവനകളെ അനുസ്മരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ മാനേജർ ഫാ. ജോണ് തലച്ചിറ, മുതലക്കോടം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ, കരിമണ്ണൂർ ഫൊറോന വികാരി ഫാ. ജോസഫ് കൊച്ചുപറന്പിൽ, പുറപ്പുഴ പള്ളി വികാരി ഫാ. ജയിംസ് വടക്കേക്കുടി, പിടിഎ പ്രസിഡന്റ് മനോജ് കോക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഫാ. ജോണ്സണ് പാലപ്പള്ളി സ്വാഗതവും അധ്യാപക പ്രതിനിധി ജിനേഷ് ജോർജ് നന്ദിയും പറഞ്ഞു.