ജനവാസമേഖലയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു
1581319
Monday, August 4, 2025 11:24 PM IST
വണ്ടിപ്പെരിയാർ: ഞായറാഴ്ച്ച രാത്രിയിൽ രാജമുടി ഹരിജൻ കോളനിയിൽ കാട്ടാനക്കൂട്ടം എത്തി വ്യാുപകമായി കൃഷി നശിപ്പിച്ചു. മൂന്ന് ആനകൾ ഉണ്ടായിരുന്നായി നാട്ടുകാർ പറയുന്നു. രാജേന്ദ്രൻ, സെബാസ്റ്റ്യൻ എന്നിവരുടെ ഏലം, കാപ്പി, വാഴ, പ്ലാവ് തുടങ്ങിയകൃഷികൾ പൂർണമായി നശിപ്പിച്ചു.
തിങ്കളാഴ്ച്ച രാവിലെ ആറോടെയാണ് കാട്ടാനകൾ ഇവിടെനിന്നു മാറിയത്. ഗ്രാമ്പി കൊക്ക ഭാഗത്തുനിന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് സ്ഥിരമായി ഇറങ്ങുന്നത്. പീരുമേട്, പരുന്തുംപാറ, പട്ടുമല, രാജമുടി മേഖലയിൽ കാട്ടാനക്കൂട്ടം എത്തി ആഴ്ചകളായി കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്.