ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം
1581058
Sunday, August 3, 2025 11:44 PM IST
തൊടുപുഴ: ഓണം ഖാദി മേളയുടെ ജില്ലാ തല ഉദ്ഘാടനം തൊടുപുഴയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. എല്ലാവരിലേക്കും ഖാദി വസ്ത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സെപ്റ്റംബർ നാലു വരെയാണ് മേള സംഘടിപ്പിക്കുന്നത്. നഗരസഭാ ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെംബർ പ്രഫ.എം.ജെ. ജേക്കബ് ആദ്യവിൽപ്പനയും നഗരസഭാ കൗണ്‍സിലർ പി.ജി. രാജശേഖരൻ സമ്മാനകൂപ്പണുകളുടെ ഉദ്ഘാനവും നിർവഹിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മെംബർ കെ.എസ്. രമേഷ് ബാബു, ജില്ലാ പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ, ടി.എം. ഹാജിറ, സി.എസ്. ഷെമീർ, വി.ആർ. പ്രേംകിഷോർ, ആർ. ബിജുമോൻ, ഷീൻ വർഗീസ്, രാജേഷ് ബേബി, കെ.കെ. സാവിത്രി എന്നിവർ പ്രസംഗിച്ചു. ഖാദി ഓണം മേളയിൽ ഓരോ ആയിരം രൂപയുടെ പർച്ചേസിനും ലഭിക്കുന്ന സമ്മാന കൂപ്പണ്‍ വഴി ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി 14 ബജാജ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകളും നൽകും.