മരിച്ചനിലയിൽ കണ്ടെത്തി
1581059
Sunday, August 3, 2025 11:44 PM IST
തൊടുപുഴ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചിരി പരുത്തിപ്പാറയിൽ പരേതനായ ചാക്കോയുടെ മകൻ ബിജു (43) വിന്റെ മൃതദേഹമാണ് വീട്ടിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ സുഹൃത്തുക്കൾ ബിജുവിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല.തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കൂലിപ്പണിയുൾപ്പെടെ വിവിധ തൊഴിലുകൾ ചെയ്തിരുന്ന ബിജു ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം ബിജുവിന് പനി ബാധിച്ചിരുന്നതായി വിവരം ലഭിച്ചെന്ന് പോലീസ് സൂചിപ്പിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. മാതാവ് പരേതയായ തങ്കമ്മ.
കട്ടപ്പന: മധ്യവയസ്കനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽത്തൊട്ടി പുത്തൻപുരയ്ക്കൽ ശിവശർമ സേനനാണ്(കുശൻ-59) മരിച്ചത്. ഞായറാഴ്ച കൃഷിയിടത്തിലേക്കു പോയ ഇദ്ദേഹത്തെ കാണാതെവന്നതോടെ കുടുംബാംഗങ്ങൾ തിരക്കിയെത്തിയപ്പോഴാണ് പടുതാക്കുളത്തിൽ വീണു കിടക്കുന്നതു കണ്ടത്. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: ഗോകുൽ, ദയാൽ.