ഓടയിൽ വീണ മൊബൈൽ ഫോൺ ഫയർഫോഴ്സ് വീണ്ടെടുത്തു
1581056
Sunday, August 3, 2025 11:44 PM IST
തൊടുപുഴ: അബദ്ധത്തിൽ ഓടയിൽ വീണ മൊബൈൽ ഫോണ്‍ അഗ്നിരക്ഷാ സേന വീണ്ടെടുത്തു നൽകി. മേലുകാവ് കണ്ടത്തിൻകരയിൽ ജോർജീന മാത്യുവിന്റെ മൊബൈൽ ഫോണാണ് തൊടുപുഴ മുനിസിപ്പൽ ടൗണ്‍ഹാളിനു സമീപം മൂലമറ്റം റോഡിലെ ഓടയിൽ വീണത്. ഇന്നലെ ഉച്ചകഴിഞ്ഞ് ശേഷം 2.40നായിരുന്നു സംഭവം. ഷോപ്പിംഗിനായി വന്ന ജോർജീനയുടെ കൈയിൽനിന്ന് അബദ്ധത്തിൽ ഫോണ്‍ സ്ലാബിനിടയിലൂടെ ഓടയിൽ പതിക്കുകയായിരുന്നു.
സമീപ കടകളിലെ ജീവനക്കാരുടെ സഹായത്തോടെ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്. സീനിയർ ഫയർ ഓഫീസർമാരായ എം.എൻ. വിനോദ് കുമാർ, പി.ജി. സജീവൻ, പി.എൻ. അനൂപ് എന്നിവർ ചേർന്ന് ഓടയുടെ സ്ലാബ് ഇളക്കി ഉയർത്തി മാറ്റിയ ശേഷം ഫോണ്‍ വീണ്ടെടുത്തു നൽകുകയായിരുന്നു.