വാർഷിക പൊതുയോഗം
1580924
Sunday, August 3, 2025 6:41 AM IST
രാജാക്കാട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള രാജാക്കാട് യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. രാജാക്കാട് വൈസ്മെൻസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി കരമന ഗോപൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ മുഖ്യപ്രഭാഷണം നടത്തി.
പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്കുള്ള എവർറോളിംഗ് ട്രോഫി വിതരണം രാജാക്കാട് സിഐ വി. വിനോദ്കുമാർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നിസാർ എം. കാസിം, ജില്ലാ ട്രഷറർ സുമേഷ് എസ്. പിള്ള,എം.കെ. മോഹനൻ,യൂണിറ്റ് ട്രഷറർ ഇ.ജെ. ചാക്കോ, സെക്രട്ടറി ട്രൈസൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.