സ്വകാര്യ ബസ് നിർത്തിയിട്ടിരുന്ന ജീപ്പിൽ ഇടിച്ചു
1580923
Sunday, August 3, 2025 6:41 AM IST
കട്ടപ്പന: മലയോര ഹൈവേയിൽ കട്ടപ്പന ഇരുപതേക്കർ പ്ലാമൂട്ടിൽ സ്വകാര്യ ബസ്, നിർത്തിയിട്ടിരുന്ന ജീപ്പിൽ ഇടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് അപകടം. ബൊലേറോയുടെ മുൻഭാഗം പൂർണമായും തകർന്നു. ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കട്ടപ്പനയിൽ എത്തിച്ചു. അമിതവേഗത്തിലെത്തിയ മറ്റൊരു ഇന്നോവ കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം.