കെഎസ്ടിഎ പ്രകടനം നടത്തി
1580925
Sunday, August 3, 2025 6:41 AM IST
തൊടുപുഴ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനവും ധർണയും നടത്തി. നൂറുകണക്കിന് അധ്യാപകർ പ്രകടനത്തിൽ പങ്കെടുത്തു.
ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ. അനിൽകുമാർ, കെ.വി. അനീഷ്ലാൽ, എം. രമേശ്, അപർണ നാരായണൻ, എം. തങ്കരാജ്, പി. ആർ. ബിന്ദു, കെ.ജെ. ത്രേസ്യാമ്മ എന്നിവർ പ്രസംഗിച്ചു.