അടിമാലി വിശ്വദീപ്തിക്ക് മൂന്നാം സ്ഥാനം
1581313
Monday, August 4, 2025 11:24 PM IST
അടിമാലി: ഇടുക്കി ജില്ലാ ജൂണിയർ അത്ലറ്റിക് മീറ്റിൽ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ 297 പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 20 വയസിൽ താഴെയുള്ള മത്സര വിഭാഗത്തിൽ ഓവറോളും നേടി. നെടുംകണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് വിശ്വദീപ്തിയിലെ കായികതാരങ്ങൾ വിജയം നേടിയത്. കായികാധ്യാപകൻ എസ്. പൃഥ്വിജിത്, അഞ്ചുമോൾ മാത്യു, പി.എം. മിഥുൻ എന്നിവരാണ് കുട്ടികൾക്ക്പരിശീലനം നൽകിയത്.