ഓടുന്ന ബസിന്റെ പിന്നിൽ തൂങ്ങി അപകടയാത്ര
1581320
Monday, August 4, 2025 11:24 PM IST
അടിമാലി: ഓടുന്ന ബസിന്റെ പുറകില്‍ അപകടകരമാംവിധം തൂങ്ങിനിന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ യാത്ര. അടിമാലിയില്‍നിന്നു കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ പുറകിലെ ഗോവണിയിലാണ് ബസ് ജീവനക്കാര്‍ അറിയാതെ ഇയാൾ കയറിക്കൂടിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വണ്‍വേയായി വാഹന ഗതാഗതം ക്രമീകരിച്ചിട്ടുള്ള നേര്യമംഗലം പാലത്തിന് സമീപം ബസ് വേഗത കുറച്ചപ്പോള്‍ ഇയാള്‍ വാഹനത്തിന്റെ പുറകില്‍ കയറിക്കൂടുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെയെത്തിയ വാഹനയാത്രികരാണ് ഇയാളുടെ ദൃശ്യം പകര്‍ത്തിയത്.
നേര്യമംഗലം ടൗണില്‍ വാഹനമെത്തിയതോടെ ഇയാള്‍ ബസ് ജീവനക്കാര്‍ കാണാതെ വാഹനത്തില്‍നിന്നു ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.