പരിശീലന പരിപാടി സംഘടിപ്പിച്ചു
1580922
Sunday, August 3, 2025 6:41 AM IST
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ തൊടുപുഴയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാനും വിതരണം നടത്താനും വേണ്ട അടിസ്ഥാനപരമായ മാനദണ്ഡങ്ങളെക്കുറിച്ച് വ്യാപാരികളെ ബോധവാന്മാരാക്കുന്നതിനായാണ് പരിശീലനം നടത്തിയത്.
അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്ഘാടനം ചെയ്തു. ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. രാഗേന്ദു, ജനറൽ സെക്രട്ടറി സി.കെ.നവാസ്, അനിൽ പീടികപറന്പിൽ, ഷെരീഫ് സർഗം, കെ.പി. ശിവദാസ്, ലിജോണ്സ് ഹിന്ദുസ്ഥാൻ, ഫുഡ് സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥരായ പി.എം. ഹരീഷ്, വി.പി. നൗഷാദ്, ഷിയാസ് എംപീസ് എന്നിവർ പ്രസംഗിച്ചു.