യൂണിയൻ ബാങ്ക് ശാഖ പുതിയ കെട്ടിടത്തിൽ
1580929
Sunday, August 3, 2025 6:41 AM IST
രാജാക്കാട്: രാജാക്കാട്ട് പ്രവർത്തിച്ചുവരുന്ന യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ രാജാക്കാട് ശാഖ പുതിയ കെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനം തുടങ്ങി. രാജാക്കാട് പൊന്മുടി റോഡിൽ പ്രവർത്തിച്ചിരുന്ന ശാഖയാണ് രാജാക്കാട് പൂപ്പാറ റോഡിൽ ചന്പക്കര ബിൽഡിംഗിലേക്കു മാറ്റിയത്.
ശാഖയുടെ ഉദ്ഘാടനം എറണാകുളം സോണ്‍ ജനറൽ മാനേജർ എസ്. ശക്തിവേൽ ഓണ്‍ലൈനായി നിർവഹിച്ചു. ഓഫീസിന്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് നിർവഹിച്ചു. കോട്ടയം റീജൺ ചീഫ് മാനേജർ എം.ആർ. മണിയം മുഖ്യപ്രഭാഷണം നടത്തി.ബ്രാഞ്ച് മാനേജർ സി. വിഷ്ണുമോഹൻ, അസി.മാനേജർ അനു ജിനേഷ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. ബിജു, സെക്രട്ടറി സജി കോട്ടയ്ക്കൽ, ബേബി ചന്പക്കര തുടങ്ങിയവർ പ്രസംഗിച്ചു.