ജില്ലാ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: പെരുവന്താനം ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമി ഓവറോള്‍ ചാന്പ്യന്മാർ
1580927
Sunday, August 3, 2025 6:41 AM IST
നെടുങ്കണ്ടം: ജില്ലാ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പെരുവന്താനം ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമി ഓവറോള്‍ ചാന്പ്യന്മാരായി. രണ്ട് ദിവസങ്ങളിലായി നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്.
466 പോയിന്റ് നേടിയാണ് ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമി ഓവറോള്‍ ചാന്പ്യന്മാരായത്. 345 പോയിന്റ് നേടിയ എന്‍ആര്‍ സിറ്റി എസ്എന്‍വി എച്ച്എസ്എസും 297 പോയിന്റ് നേടിയ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അണ്ടര്‍ 20 വിഭാഗത്തില്‍ 101 പോയിന്റോടെ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളും അണ്ടര്‍ 18 വിഭാഗത്തില്‍ 178 പോയിന്റോടെ ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയും അണ്ടര്‍ 16 വിഭാഗത്തില്‍ 128 പോയിന്റോടെ ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയും അണ്ടര്‍ 14 വിഭാഗത്തില്‍ 104 പോയിന്റോടെ എന്‍ആര്‍ സിറ്റി എസ്എന്‍വി എച്ച്എസ്എസും ചാമ്പ്യന്മാരായി.
90 ഇനങ്ങളിലായി ജില്ലയിലെ വിവിധ അഫിലിയേറ്റഡ് ക്ലബ്ബുകളില്‍നിന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് 700ഓളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. വിജയികള്‍ 16, 17, 18 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീമിനെ പ്രതിനിധീകരിക്കും.
സമാപന സമ്മേളനത്തില്‍ എം.എം. മണി എംഎല്‍എ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. അത്ലറ്റിക് അസോസിയേഷന് ജില്ലാ പ്രസിഡന്റ് വി.ടി. ഏബ്രഹാം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രഡിഡന്റ് പ്രിമി ലാലിച്ചന്‍, അത്ലറ്റിക് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.കെ. ഷിജോ, പഞ്ചായത്തംഗം എം.എസ്. മഹേശ്വരന്, എ.എസ്. സുനീഷ്, ഷൈജു ചന്ദ്രശേഖര്‍, ടോം ടി. ജോസ്, ജിറ്റോ മാത്യു, റെയ്സണ്‍ പി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.