അഗ്നിരക്ഷാസേനാംഗങ്ങളെ ആദരിച്ചു
1581057
Sunday, August 3, 2025 11:44 PM IST
മൂലമറ്റം: കുന്പംകാനത്തിനു സമീപം ചാത്തൻപാറയിലും മൂലമറ്റം ത്രിവേണി സംഗമത്തിലും രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ പി ഫോർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ഇവിടെ അപകടത്തിൽപ്പെട്ടവരെ അതിസാഹസികമായാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയത്.
അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിനി തോമസ്, പി.എ. വേലുക്കുട്ടൻ, ടിജോ ജോർജ്, ജോസ് ഇടക്കര, റിട്ട. എഇ എം.എൻ. വിജയൻ, ഡോ. രാധാകൃഷ്ണൻ, ജോണ്സണ് ഇലപ്പിള്ളി, എം.ഡി. ദേവദാസ്, ഈപ്പച്ചൻ മണിമല, ബേബി കുഴിഞ്ഞാലിൽ, റോയി ജെ. കല്ലറങ്ങാട്ട്, ജോയി കിഴക്കേൽ, സന്തോഷ് രാജേന്ദു, മുൻ ഫുട്ബോൾ പരിശീലകൻ ഗണേശൻ എന്നിവർ അഗ്നിരക്ഷാ സേനാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു.